പൊതുജനങ്ങളുടെ ഉപയോഗത്തിന് വേണ്ടിയുള്ള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ മുതലായവ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. അതുകൊണ്ടുതന്നെ ഈവക ആസ്തികളുടെ ഉപയോഗവും പരിപാലനവുമായി ബന്ധപ്പെട്ട പരാതികളും ആവലാതികളും സമയബന്ധിതമായി പരിഹരിക്കുക എന്നത് വകുപ്പിന്റെ ഏറ്റവും പ്രധാന ചുമതലയാണ്. ശരിയായ ദിശാബോധവും കാര്യക്ഷമതയുള്ളതുമായ ഭരണത്തിനും ഇതു വളരെ അത്യന്താപേക്ഷിതമാണ്. പൊതുമരാമത്ത് വകുപ്പില്‍ പരാതി പരിഹാരത്തിനുവേണ്ടി ഒരു പരാതി പരിഹാര സെല്‍ (GRIVANCE REDRESSAL CELL) നിലവിലുണ്ട്. ഈ സെല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ പ്രവൃത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് 18004257771 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ രേഖപ്പെടുത്താവുന്നതാണ്. കൂടാതെ രേഖപ്പെടുത്തിയ പരാതിയുടെ നിലവിലെ സ്ഥിതി പരാതി നമ്പര്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കവുന്നതുമാണ്.
ബഹുമാനപ്പെട്ട പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി മാസത്തില്‍ ഒരു തവണ പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങളുടെ പരാതി നേരിട്ടു സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു എന്നതാണ് എടുത്തു പറയത്തക്ക കാര്യം. ബഹുമാനപ്പെട്ട മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇത് ലൈവ് ആയി തത്സമയം കാണാവുന്നതാണ് . ഈ പരിപാടി ഏകദേശം പത്തു ലക്ഷത്തില്‍പ്പരം ആള്‍ക്കാര്‍ കാണുന്നുണ്ട്. സര്‍ക്കാരിന്റെ ഈ സമീപനം മൂലം പൊതുമരാമത്ത് വകുപ്പിന് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടായിട്ടുണ്ട്.